പിഎസ്സി മെമ്പര്‍ നിയമനം: പിസി ചാക്കോക്കെതിരെ അഴിമതി ആരോപിച്ച് മുന്‍ ദേശീയ സെക്രട്ടറി
എറണാകുളത്ത് നിന്നുള്ള ഒരു വനിതാ നേതാവ് പിഎസ്സി മെമ്പര്‍ സ്ഥാനത്തിനായി ആവശ്യപ്പെട്ട 50 ലക്ഷത്തില്‍ 20 ലക്ഷം നല്‍കിയെന്നും എന്നാല്‍ ഇവരെ തള്ളിയാണ് ചാക്കോ പണം വാങ്ങിയ വ്യക്തി മെമ്പറായതെന്നും മുഹമ്മദ്കുട്ടി കുറ്റപ്പെടുത്തി
23 Oct 2022 2:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കേക്കെതിരെ അഴിമതി ആരോപണവുമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ദേശീയ സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടി. പിഎസ്സി മെമ്പര്‍ നിയമനത്തില്‍ ചാക്കോ 65 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് മുഹമ്മദ് കുട്ടി ആരോപിക്കുന്നത്.
എറണാകുളത്ത് നിന്നുള്ള ഒരു വനിതാ നേതാവ് പിഎസ്സി മെമ്പര്‍ സ്ഥാനത്തിനായി ആവശ്യപ്പെട്ട 50 ലക്ഷത്തില്‍ 20 ലക്ഷം നല്‍കിയെന്നും എന്നാല്‍ ഇവരെ തള്ളിയാണ് ചാക്കോ പണം വാങ്ങിയ വ്യക്തി മെമ്പറായതെന്നും മുഹമ്മദ്കുട്ടി കുറ്റപ്പെടുത്തി. സംഭവത്തില്‍ പിഎസ്സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
സംഘടനാ തെരഞ്ഞെടുപ്പില്‍ തോമസ് കെ തോമസ് മത്സരിക്കാന്‍ ഒരുങ്ങിയെങ്കിലും സര്‍ക്കാരിന്റെ കാലാവധി പകുതിയായാല് മന്ത്രിയാക്കാമെന്ന പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശം അനുസരിച്ച അദ്ദേഹം പിന്മാറിയില്ല. അങ്ങനെയാണ് താന്‍ മത്സരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ചാക്കോ പ്രസിഡന്റായതെന്നും എന്‍എ മുഹമ്മദ് കുട്ടി ആരോപിച്ചു.
- TAGS:
- Corruption
- PC Chacko
- NCP