പത്തനംതിട്ട സിപിഐഎമ്മിൽ വീണ്ടും നടപടി; ഏരിയാ കമ്മിറ്റി അംഗത്തെയും ലോക്കൽ സെക്രട്ടറിയെയും നീക്കി

നേരത്തെ, തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു
പത്തനംതിട്ട സിപിഐഎമ്മിൽ വീണ്ടും നടപടി; ഏരിയാ കമ്മിറ്റി അംഗത്തെയും ലോക്കൽ സെക്രട്ടറിയെയും നീക്കി
Updated on

പത്തനംതിട്ട: പത്തനംതിട്ട സിപിഐഎമ്മില്‍ വീണ്ടും നടപടി. തിരുവല്ലയിലെ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കല്‍ സെക്രട്ടറിക്കെതിരെയുമാണ് പാര്‍ട്ടി നടപടിയെടുത്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് നിയമന ആരോപണത്തിലാണ് ഏരിയാ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെ സ്ഥാനത്ത് നിന്ന് നീക്കിയത്. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്ത് നീക്കി. പീഡനക്കേസില്‍ ആരോപണ വിധേയനായ സി സി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ കൊച്ചുമോന്‍ സമീപിച്ചിരുന്നു.

പത്തനംതിട്ട സിപിഐഎമ്മിൽ വീണ്ടും നടപടി; ഏരിയാ കമ്മിറ്റി അംഗത്തെയും ലോക്കൽ സെക്രട്ടറിയെയും നീക്കി
കാഫിർ വിവാദം: സ്ക്രീൻ ഷോട്ടിന് പിന്നിൽ ഇടതുപക്ഷം, തെളിയിക്കേണ്ടത് പൊലീസെന്ന് കെ മുരളീധരൻ

നേരത്തെ, തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പാര്‍ട്ടിക്കുള്ളില്‍ രണ്ട് പേരെ സ്ഥാനത്തുനിന്ന് നീക്കിയിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com