സംസ്ഥാനത്ത് അടുത്തഅഞ്ച് ദിവസം ശക്തമായ മഴക്കും കാറ്റിനുംസാധ്യത;പത്തനംതിട്ടയില് നാളെ ഓറഞ്ച്അലേര്ട്ട്

കേരള-ലക്ഷദ്വീപ്-കര്ണാടക തീരങ്ങളില് മത്സ്യബന്ധനത്തിന് പോകാന് പാടില്ല.

സംസ്ഥാനത്ത് അടുത്തഅഞ്ച് ദിവസം ശക്തമായ മഴക്കും കാറ്റിനുംസാധ്യത;പത്തനംതിട്ടയില് നാളെ ഓറഞ്ച്അലേര്ട്ട്
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന് കര്ണാടകക്ക് മുകളില് ചക്രവാതച്ചുഴിയും ചക്രവാതച്ചുഴിയുടെ മുകളിലായി കര്ണാടക മുതല് കന്യാകുമാരി മേഖല വരെ ന്യൂനമര്ദപാത്തിയും രൂപംകൊണ്ടതിനാലാണിത്.

ശനിയാഴ്ച പത്തനംതിട്ട ജില്ലയില് ഓറഞ്ച് അലേര്ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചു. ആഗസ്ത് 20 വരെ ഒറ്റപ്പെട്ട ഇടങ്ങളില് ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില് 30 മുതല് 40 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ്-കര്ണാടക തീരങ്ങളില് മത്സ്യബന്ധനത്തിന് പോകാന് പാടില്ല.

dot image
To advertise here,contact us
dot image