ലാളിത്യമാണ് അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ ഒരുവശം; ബുദ്ധദേബ് ഭട്ടാചാര്യയെ അനുസ്മരിച്ച് തോമസ് ഐസക്

അതിലളിതമായ ലാളിത്യമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട വശമെന്നും തോമസ് ഐസക് റിപ്പോർട്ടറിനോട് പറഞ്ഞു

dot image

കൊച്ചി: മുതിര്ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള് മുന് മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ അനുസ്മരിച്ച് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. അദ്ദേഹം സാംസ്കാരിക വ്യക്തിത്വം കൂടിയായിരുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. അതിലളിതമായ ലാളിത്യമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട വശമെന്നും തോമസ് ഐസക് റിപ്പോർട്ടറിനോട് പറഞ്ഞു.

11 വര്ഷക്കാലം മുഖ്യമന്ത്രിയായിരുന്നിട്ടും ഭാര്യയുടെ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടുള്ള ഒരു ഫ്ളാറ്റിലായിരുന്നു താമസം. അദ്ദേഹത്തിന്റെ ലളിതമായ ജീവിതരീതി മുഖ്യമന്ത്രിയായിരുന്ന കാലത്തും ശേഷവും തുടര്ന്നിരുന്നു. സഹപ്രവര്ത്തകരോടും പ്രത്യേകിച്ച് യുവാക്കളോടും വാത്സല്യവും ബന്ധവും പുലര്ത്തിയിരുന്നുവെന്ന് തോമസ് ഐസക് വ്യക്തമാക്കി.

'ബംഗാളി സാഹിത്യത്തിലും വിശ്വസാഹിത്യത്തിലും അദ്ദേഹത്തിന് അഴകാര്ന്ന ധാരണകളുണ്ടായിരുന്നു, ബംഗാളി ഭാഷയിൽ തര്ജ്ജമകളും നാടകങ്ങളും എഴുതിയിരുന്നു. അത്തരത്തിലൊരു സാംസ്കാരിക വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് വ്യവസായ മേഖലയില് ബംഗാൾ ദേശീയ നിലവാരത്ത അപേക്ഷിച്ച് പുറകോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. സ്വതന്ത്ര്യസമരകാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ മേഖല സ്വതന്ത്ര്യാനന്തര കാലത്ത് തിരിച്ചടികള് നേരിട്ടു. അവിടെയുണ്ടായിരുന്ന മാര്വാടി മൂലധനം മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങി. ഇതിൻ്റെ പശ്ചാത്തലത്തില് വ്യവസായവത്കരണത്തില് നൂതനമായ പരിഷ്കാരങ്ങള് ആവര്ത്തിച്ചു. അതാണ് അദ്ദേഹത്തിന്റെ തനതായിട്ടുള്ള സംഭാവന. അദ്ദേഹം ഉത്തരവാദിയല്ലെങ്കിൽ പോലും ഇത് നടപ്പാക്കിയ രീതിയില് ചിലത് വിവാദങ്ങള്ക്ക് ഇടയാക്കിയിട്ടുണ്ട്', തോമസ് ഐസക് പറഞ്ഞു.

വാര്ധക്യ സഹചമായ അസുഖത്തെ തുടര്ന്നായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യയുടെ അന്ത്യം. ഇന്ന് രാവിലെ കൊല്ക്കത്തയില് വെച്ചാണ് മരിച്ചത്. 2000 മുതൽ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസും വാർധക്യസഹജമായ മറ്റ് രോഗങ്ങളുമാണ് അദ്ദേഹത്തെ പൊതുരംഗത്ത് നിന്നും മാറിനിൽക്കാൻ നിർബന്ധിതനാക്കിയത്.

dot image
To advertise here,contact us
dot image