പ്രിയപ്പെട്ട മാത്യുമാഷേ...നഷ്ടം താങ്ങാനാകാതെ കുമ്പളച്ചോലക്കാര്

തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും വിദ്യാര്ത്ഥികളും

dot image

കുമ്പളച്ചോല: വിദ്യാര്ത്ഥികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട മാത്യുമാഷിന്റെ വിയോഗത്തില് കണ്ണീരണിഞ്ഞ് നില്ക്കുകയാണ് കുമ്പളച്ചോല ഗ്രാമം. കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്പ്പൊട്ടലിലാണ് മാത്യുമാഷിനെ കാണാതാവുന്നത്. തന്റെ പ്രദേശത്ത് ദുരന്തമുണ്ടായെന്ന് അറിഞ്ഞപ്പോള് നാട്ടുകാരെ സഹായിക്കാനിറങ്ങിയാണ് മലവെള്ളപ്പാച്ചിലില്പ്പെട്ടത്.

തൊട്ടടുത്ത പഞ്ചായത്തുകാരനായ മാത്യു 19 വര്ഷം മുമ്പാണ് ഇവിടുത്തെ ഗവ. എല്.പി. സ്കൂളില് അധ്യാപകനായി എത്തുന്നത്. എല്എസ്എസ്. പോലുള്ള മത്സരപ്പരീക്ഷകളില് മികച്ച പരിശീലനം നല്കി നേട്ടങ്ങള് സ്വന്തമാക്കാന് വിദ്യാര്ഥികള്ക്കൊപ്പം നിന്ന ആളാണ് മാത്യുമാഷെന്ന് അധ്യാപകനായ സുബിന് കുമ്പളച്ചോല പറയുന്നു.

തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും വിദ്യാര്ത്ഥികളും പക്ഷെ തങ്ങളുടെ പ്രിയമാഷ് നഷ്ടമായെന്ന് മനസിലായപ്പോള് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അവര്ക്കത്.

dot image
To advertise here,contact us
dot image