അതിദാരുണമായ ദുരന്തം; പുനരധിവാസം ഉറപ്പാക്കും, രക്ഷാദൗത്യത്തില് അഭിമാനമെന്ന് രാഹുല് ഗാന്ധി

പുനരധിവാസം ഉറപ്പാക്കണം. സര്ക്കാര് ഗൗരവത്തിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

dot image

വയനാട്: അതിദാരുണമായ ദുരന്തമാണ് സംഭവിച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ഇവിടുത്തെ സാഹചര്യങ്ങള് വിലയിരുത്തി. നിരവധി പേര്ക്ക് ബന്ധുക്കളെയും വീടും നഷ്ടപ്പെട്ടുവെന്നത് വേദനാജനകമാണ്. ഈ സാഹചര്യത്തില് അവരോട് സംസാരിക്കുകയെന്നത് പോലും കഠിനമായിരുന്നുവെന്നും രാഹുല് ഗാന്ധി പറഞ്ഞു.

'അവരോട് എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ല. പ്രയാസകരമായ ദിവസമാണ് എന്നെ സംബന്ധിച്ച്. എല്ലാ സഹായവും എത്തിക്കും. പുനരധിവാസം ഉറപ്പാക്കണം. സര്ക്കാര് ഗൗരവത്തിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. ഡോക്ടര്മാര്, നഴ്സുകാര്, വളണ്ടിയര് ഉള്പ്പെടെ രക്ഷാപ്രവര്ത്തനത്തില് ഏര്പ്പെട്ട എല്ലാവര്ക്കും നന്ദി. അതില് എനിക്ക് അഭിമാനമുണ്ട്. വല്ലാത്തവേദനാജനകമായ സാഹചര്യം. ദേശീയദുരന്തമാണ് സംഭവിച്ചത്', രാഹുല് ഗാന്ധി പറഞ്ഞു.

ഉരുള്പൊട്ടല് മുന്നറിയിപ്പ് നല്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അവകാശവാദത്തില് പ്രതികരിക്കാനില്ലെന്നും രാഹുല് ഗാന്ധി പറഞ്ഞു.

'രാഷ്ട്രീയ കളിക്കാനുള്ള സമയമല്ല. ആളുകള്ക്ക് സഹായമെത്തിക്കണം. രാഷ്ട്രീയം സംസാരിക്കാന് താല്പര്യമില്ല. വയനാട്ടിലെ ജനങ്ങള്ക്ക് സാധ്യമായ സംരക്ഷണം നല്കും.' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

'പിതാവ് മരിച്ചപ്പോഴുള്ള മാനസികാവസ്ഥ എന്താണോ അതാണ് എനിക്കിപ്പോള് അനുഭവപ്പെടുന്നത്. നിരവധി പേരെ കണ്ടു. അച്ഛന് നഷ്ടപ്പെട്ടപ്പോഴുള്ള എന്റെ അവസ്ഥ ഓര്മ്മവന്നു. അവര്ക്ക് അച്ഛനെ മാത്രമല്ല നഷ്ടപ്പെട്ടത്. എല്ലാവരെയും നഷ്ടപ്പെട്ടും. അച്ഛനെയും അമ്മയെയും കുടുംബാംഗങ്ങളെയുമെല്ലാം. അതിന്റെ തീവ്രത ഇരട്ടിയിലധികമായിരിക്കും. അതിജീവിതര്ക്കൊപ്പമുണ്ടാവും. രാജ്യം മുഴുവന് വയനാടിനൊപ്പമുണ്ടാവും.' എന്നും രാഹുല് ഗാന്ധി പറഞ്ഞു.

dot image
To advertise here,contact us
dot image