മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ദുരന്തത്തില് മരിച്ചവരുടെ എണ്ണം 151 ആയി. 481 പേരെ രക്ഷപ്പെടുത്തി

മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
dot image

തിരുവനന്തപുരം: വയനാട് ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽ വച്ചായിരുന്നു അപകടം. മഞ്ചേരിയിൽ വച്ച് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു വാഹനം. മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കൈയ്ക്ക് സാരമായ പരിക്കുണ്ട്.

മുണ്ടക്കൈയിലേക്ക് കൂടുതൽ രക്ഷാപ്രവർത്തകർ; നിർമിക്കുന്നത് 85 അടി നീളമുള്ള പാലം

അതേസമയം, ദുരന്തത്തില് മരിച്ചവരുടെ എണ്ണം 151 ആയി. 481 പേരെ രക്ഷപ്പെടുത്തി. 187 പേര് വിവിധ ആശുപത്രികളില് ചികിത്സയിലാണ്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നത്. 98 പേരെ കണ്ടെത്താനുണ്ടെന്ന് സര്ക്കാരിന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

dot image
To advertise here,contact us
dot image