വയനാട്ടിലെ ഉരുൾപൊട്ടൽ; സീരിയൽ ക്യാമറമാന്റെ മൃതദേഹം കണ്ടെത്തിയതായി ഫെഫ്ക

മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പെടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്

dot image

മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവന് നഷ്ടമായവരില് സീരിയൽ ക്യാമറാമാനും. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെഫ്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പെടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചുരൽമല, അട്ടമല തുടങ്ങി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഇതിനോടകം 200 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും ഒട്ടനവധി പേർ മണ്ണിനടയിൽ അകപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ നടന്നു വരികയാണ്.

dot image
To advertise here,contact us
dot image