സംസ്ഥാനത്ത് ദുഃഖാചരണം നിലനിൽക്കെ പന്തളം നഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷം

ചൊവ്വാഴ്ച്ച മുതലുള്ള മൂന്ന് ദിവസങ്ങളിലാണ് സംസ്ഥാനത്ത് ദുഃഖാചരണം

സംസ്ഥാനത്ത് ദുഃഖാചരണം നിലനിൽക്കെ പന്തളം നഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷം
dot image

പന്തളം: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഔദ്യോഗിക ദു:ഖാചരണത്തിനിടെ പന്തളം നഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷം. പന്തളം നഗരസഭയുടെ വെൽനെസ് സെന്ററിലാണ് കേക്ക് മുറിച്ച് വാഷികാഘോഷം നടത്തിയത്.

ചൊവ്വാഴ്ച്ച വൈകിട്ടാണ് മുടിയൂർക്കോണത്തുള്ള വെൽനെസ് സെൻ്ററിൽ കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷം നടത്തിയത്. നഗരസഭാ ചെയര്പേഴ്സണ് സുശീല സന്തോഷാണ് കേക്ക് മുറിച്ച് പങ്കുവെച്ചത്.

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ബെന്നി മാത്യുവും വെല്നെസ് സെന്ററിലെ ഉദ്യോഗസ്ഥരും ചടങ്ങില് പങ്കെടുത്തു. നഗരസഭാ കൗൺസിൽ യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ദേശീയ പതാക താഴ്ത്തിക്കെട്ടിയ ശേഷമാണ് വെൽനെസ് സെൻ്ററിൻ്റെ വാർഷികാഘോഷം നടത്തിയത്. ജൂലൈ 30 മുതലുള്ള മൂന്ന് ദിവസങ്ങളിലാണ് സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.

കുരുന്നു കൈകളാൽ വയനാടിന് കരുതൽ; കുടുക്കയില് കൂട്ടിവെച്ച ചില്ലറയുമായി ഐദിന്
dot image
To advertise here,contact us
dot image