
കൊച്ചി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടലിൽ സൈന്യത്തിൻ്റെ നേതൃത്വത്തില്, ആവശ്യമായ തരത്തിലുള്ള രക്ഷാപ്രവർത്തനമാണ് ആവശ്യമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ റിപ്പോർട്ടറോട് പറഞ്ഞു.എൻഡിആർഎഫിൻ്റെ അറുപത് അംഗ സംഘം എത്തിയിട്ടുണ്ട്. അവർ രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സമീപ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പൊതുപ്രവർത്തകരായ ആളുകളും വളണ്ടിയർമാരായവരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അവരുടെ പരിധിയിൽ നിൽക്കുന്ന രക്ഷാപ്രവർത്തനം അല്ല അവിടെ നടക്കേണ്ടത് എന്നും സതീശന് പറഞ്ഞു.
സംഭവ സ്ഥലത്ത് സിദ്ധിഖ് എംഎൽഎയുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടുവെന്നും വി ഡി സതീശൻ പറഞ്ഞു. ധാരാളം ജനപ്രതിനിധകളുമായും ബന്ധപ്പെട്ടിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. മുണ്ടക്കൈയിലെത്താനുള്ള ശ്രമമാണ് നടക്കുന്നുണ്ട്. എംഎൽഎയുടേ നേതൃത്വത്തിൽ വടംകെട്ടി അപ്പുറത്തേക്ക് കടക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്. അപകടകരമായ നീക്കമാണ്. ശ്രദ്ധിക്കണമെന്ന് പറഞ്ഞതായും വി ഡി സതീശൻ പറഞ്ഞു.
'ഉരുൾപ്പൊട്ടിയ പല സ്ഥലങ്ങളിലും പോയിട്ടുണ്ട്, ഒരു പ്രത്യേക പ്രദേശത്ത് മാത്രമാണ് അതിന്റെ ഇഫക്ട് കണ്ടിട്ടുള്ളത്. ഇവിടെ അതല്ല, കല്ലും മണ്ണും ചളിയും ചേർന്നൊരു പുതിയ പുഴ ഉണ്ടായിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നു. ഉരുൾപ്പൊട്ടലിലൂടെ ഉണ്ടായ പുതിയ പുഴയാണ്. ഉരുൾപ്പൊട്ടിയ ഭാഗത്ത് മാത്രമാണ് സാധരാണയായി ദുരന്തത്തിൻ്റെ വ്യാപ്തി ഉണ്ടാകാറുള്ളത്. ഇവിടെ ശക്തമായ ഒഴുക്കോടുകൂടി ഈ പുഴ ഒഴുകിപ്പോയ ഭാഗത്ത് വലിയ അപകടം ഉണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം', വി ഡി സതീശൻ പറഞ്ഞു.
Live Blog: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 125 കടന്നു; 98 പേരെ കാണാനില്ലമുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചിരുന്നു. അദ്ദേഹവും സമാനമായ വിവരങ്ങളാണ് പങ്കുവെച്ചത്. സംഭവസ്ഥലത്തേക്ക് പോകുന്നുണ്ടെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.