
അർധരാത്രിയിൽ പുഴ ഗതിമാറിയൊഴുകുമെന്നോ അതിൽ തങ്ങളുടെ ജീവനും ജീവിതവും ഇല്ലാതെയാകുമെന്നോ അറിയാതെ ശാന്തമായി ഉറങ്ങിയതാണ് ചൂരൽമല. പിന്നാലെ മഴ കനത്തപ്പോഴും വീടിനു പുറത്ത് സംഭവിക്കുന്നതെന്താണെന്ന് അവിടുത്തെ ജനങ്ങൾക്ക് മനസിലായില്ല. ഉറക്കത്തിൽ നിന്ന് ഉണരുമ്പേഴേക്കും പലരും കഴുത്തറ്റം ചെളിയിൽ പുതഞ്ഞിരുന്നു. ചൂരൽമല സ്കൂളിനോട് ചേർന്നാണ് പുഴ ഒഴുകുന്നത്. കനത്തമഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ പുഴ ഗതിമാറിയൊഴുകിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.