ഉരുൾപൊട്ടലല്ല, ഒരു പ്രത്യേക ഭൗമപ്രതിഭാസമാണ് ഇപ്പോൾ വയനാട്ടിൽ നടക്കുന്നത്: ഡോ. ജി ശങ്കർ

ഭയാനകമായ കാഴ്ചകളാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

dot image

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലല്ല, ഒരു പ്രത്യേക ഭൗമപ്രതിഭാസമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് സ്ഥാപകൻ ഡോ. ജി ശങ്കർ. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കം കേരളത്തിന് ഒരുപാട് പാഠങ്ങൾ അവശേഷിപ്പിച്ചിട്ടാണ് കടന്നുപോയതെന്നും പുത്തുമലയിൽ കരൾ പിളർക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം ഒരുമിച്ചു. അതിലും ഭയാനകമായ കാഴ്ചകളാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. ജി ശങ്കറിന്റെ വാക്കുകൾ

2018,2019 വര്ഷങ്ങളിലെ വെള്ളപ്പൊക്കം കേരളത്തിന് ഒരുപാട് പാഠങ്ങൾ അവശേഷിപ്പിച്ചിട്ടാണ് കടന്നുപോയത്. ഞാൻ 2018-ൽ പുത്തുമലയിലായിരുന്നു. ലക്കിടി മുതൽ മുത്തങ്ങ വരെ സഞ്ചരിച്ചപ്പോൾ കണ്ടത് റോഡിന്റെ രണ്ടുവശവും മലയിടിയുന്ന ദൃശ്യങ്ങളാണ്. പുത്തുമലയിൽ കരൾ പിളർക്കുന്ന കാഴ്ചയാണ് കണ്ടത്. അതിലും ഭീകരമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഉരുൾപൊട്ടലല്ല, ഒരു പ്രത്യേക ഭൗമപ്രതിഭാസമാണ് ഇപ്പോൾ വയനാട്ടിൽ നടക്കുന്നത്.

dot image
To advertise here,contact us
dot image