LIVE

LIVE BLOG: അതിശക്തമായ മഴ തുടരുന്നു, മലയോര മേഖലകളില്‍ ഉള്‍പ്പടെ ജാഗ്രതാ നിര്‍ദേശം

dot image

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറയിച്ചു.

Live News Updates
  • Jul 19, 2024 05:23 PM

    അട്ടപ്പാടിയില്‍ ഉരുൾപൊട്ടൽ

    അട്ടപ്പാടിയില്‍ കൂക്കൻപാളയം ഊരിന് മുകളിൽ കുരങ്ങുമലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. വനത്തിനകത്ത് ആയതിനാൽ ആളപകടമുണ്ടായില്ല.

    To advertise here,contact us
  • Jul 19, 2024 09:55 AM

    കെഎസ്ഇബിയുടെ വാഹനം ഒഴുകിപ്പോയി

    ശക്തമായ ഒഴുക്കിൽ കെഎസ്ഇബിയുടെ വാഹനം ഒഴുകിപ്പോയി. പാനൂർ മനയത്തുവയലിലാണ് സംഭവം. ശക്തമായ ഒഴുക്കിൽ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാൻ പോയപ്പോഴാണ് വാഹനം ഒഴുക്കിൽപ്പെട്ടത്. ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. രണ്ട് ജീവനക്കാരെ പാനൂർ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം.

    To advertise here,contact us
  • Jul 19, 2024 08:42 AM

    തിരച്ചിൽ തുടരും

    പെരുവാമ്പ പുഴയിൽ കാണാതായ സ്ത്രീയ്ക്കായി തിരച്ചിൽ തുടരും. ഇന്നലെയാണ് പെരിങ്ങോം പെരുവാമ്പയിൽ സ്ത്രീയെ പുഴയിൽ കാണാതായത്.

    To advertise here,contact us
  • Jul 19, 2024 08:40 AM

    സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞു

    കണ്ണൂർ ഇരിക്കൂറിൽ സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞു. ഇരിട്ടി- തളിപ്പറമ്പ് റോഡിലാണ് മണ്ണിടിഞ്ഞ് വീണത്. ഇരിക്കൂർ പെട്രോൾ പമ്പിന് സമീപത്താണ് അപകടം. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ കുന്നിടിഞ്ഞ് റോഡിൽ പതിക്കുകയായിരുന്നു.

    To advertise here,contact us
  • Jul 19, 2024 08:30 AM

    വീടുകൾക്ക് മണ്ണിടിച്ചിൽ ഭീഷണി

    വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയില്‍. മലപ്പുറം നാരാങ്ങാപ്പൊയിലെ 5 കുടുംബങ്ങളാണ് പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിൽ തുടരുന്നത്. വീടുകളിലേക്ക് മടങ്ങാതെ രാത്രിയിലും പഞ്ചായത്തിൽ പ്രതിഷേധം തുടർന്നു. അധികൃതർ ഇടപെടുന്നത് വരെ വീടുകളിലേക്ക് മടങ്ങില്ലന്ന് സമരക്കാർ പറഞ്ഞു.

    To advertise here,contact us
  • Jul 19, 2024 08:30 AM

    ഇടുക്കിയിൽ മഴക്ക് ശമനം

    ഇടുക്കിയിൽ മഴക്ക് ശമനം. കഴിഞ്ഞ ദിവസം വീശിയ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണു. നെടുങ്കണ്ടം ഇടത്തറ മുക്കിൽ വീടിനു മുകളിലേക്കാണ് വൻമരം കടപുഴകി വീണത്. ഇടത്തറ മുക്ക് സ്വദേശി ഇസ്മയിലിന്റെ വീടിനു മുകളിലേക്കാണ് മരം വീണത്.

    To advertise here,contact us
dot image
To advertise here,contact us
dot image