പത്തനംതിട്ടയില്‍ സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

പാര്‍ട്ടി വിട്ടത് ഡിവൈഎഫ്‌ഐ കൊടുമണ്‍ മുന്‍ ഏരിയാ പ്രസിഡന്റ് കൂടിയാണ്
പത്തനംതിട്ടയില്‍ സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. പത്തനംതിട്ട ഏനാത്ത് മുന്‍ ലോക്കല്‍ സെക്രട്ടറി അരുണ്‍കുമാറാണ് സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അരുണ്‍കുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

പത്തനംതിട്ടയില്‍ സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
പാര്‍ട്ടിയില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടി; വിശദീകരണവുമായി സിപിഐഎം

ഡിവൈഎഫ്‌ഐ കൊടുമണ്‍ മുന്‍ ഏരിയാ പ്രസിഡന്റ് കൂടിയായിരുന്നു അരുണ്‍ കുമാര്‍. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ബിജെപിയില്‍ നിന്ന് 62 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നത്.

ഇതിനിടെ പാര്‍ട്ടി വിട്ട അരുണ്‍ കുമാറിനെ സഹകരണ സംഘത്തിലെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബാങ്ക് ഭരണ സമിതി യോഗത്തില്‍ പ്രശ്‌നമുണ്ടാക്കി എന്നതാണു കാരണമായി പറയുന്നത്. എന്നാല്‍ പാര്‍ട്ടി വിട്ടതിന്റെ പ്രതികാരമാണ് നടപടിയെന്ന് അരുണ്‍ ആരോപിച്ചു. ഏനാത്തെ പാര്‍ട്ടിക്കുള്ളിലെയും സഹകരണ സംഘങ്ങളിലെയും അഴിമതിയും പ്രവര്‍ത്തന പോരായ്മകളും ജില്ലാ ഭാരവാഹികളെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നെന്ന് കഴിഞ്ഞ മാസം അരുണ്‍ ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. 'അഴിമതി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന നേതാക്കളോടൊപ്പം ഇനി വയ്യ. പതിമൂന്നാം വയസ്സില്‍ തുടങ്ങിയ സിപിഐഎം ബന്ധം ഉപേക്ഷിക്കുന്നു' എന്നും കുറിപ്പിലുണ്ടായിരുന്നു. ഇതിനു പിന്നാലെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് അരുണിനെ പുറത്താക്കി. തുടര്‍ന്നാണ് ഏനാത്ത് റീജനല്‍ സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിലെ അറ്റന്‍ഡറായിരുന്ന അരുണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 29ന് നടന്ന ഭരണസമിതി യോഗത്തില്‍ അംഗങ്ങള്‍ക്കെതിരെ അപമര്യാദയായി പെരുമാറുകയും ബാങ്കിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന വിധത്തില്‍ പെരുമാറുകയും ചെയ്തതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നെന്നാണ് ബാങ്ക് പ്രസിഡന്റിന്റെ പേരില്‍ ലഭിച്ച കത്തിലെ പരാമര്‍ശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com