അനധികൃത നിയമനം; താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു, നടപടി റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ

വാർത്ത വന്ന് എട്ട് മണിക്കൂർ പൂർത്തിയാകും മുമ്പുതന്നെ വകുപ്പ് സെക്രട്ടറി അനധികൃതമായി നിയമിച്ച താൽക്കാലിക ജീവനക്കാരി വൈദേഹിയെ പറഞ്ഞുവിട്ടു
അനധികൃത നിയമനം; താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു, നടപടി റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ

തിരുവനന്തപുരം: പൊതുമരാമത്ത്ടൂ-റിസം വകുപ്പിൽ നിന്ന് പ്രൈവറ്റ് സെക്രട്ടറിയായി വിരമിച്ച ജീവനക്കാരിക്ക് വിരമിച്ച ദിവസം തന്നെ താൽക്കാലിക ജോലി നൽകിയ സംഭവത്തിൽ നടപടി. റിപ്പോർട്ടർ വാർത്ത പുറത്തുവിട്ട് മണിക്കൂറുകൾക്കകമാണ് നടപടി. വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ്സിൻ്റെ മുൻ പിഎ വൈദേഹിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിരമിച്ചതിന് പകരം വന്ന ജീവനക്കാരിക്ക് ഇരിപ്പിടവും ഔദ്യോഗിക മെയിലും ഇ ഓഫീസ് ഫയലും കിട്ടി. അതേസമയം ഇരിപ്പിടം ഒഴിഞ്ഞ് കൊടുക്കാത്ത മുൻ പിഎ പകരം വന്ന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

ഇന്നലെ രാവിലെയാണ് താത്കാലിക നിയമനത്തെ കുറിച്ച് റിപ്പോർട്ടർ വാർത്ത പുറത്തുവിട്ടത്. വാർത്ത വന്ന് എട്ട് മണിക്കൂർ പൂർത്തിയാകും മുമ്പുതന്നെ വകുപ്പ് സെക്രട്ടറി അനധികൃതമായി നിയമിച്ച താൽക്കാലിക ജീവനക്കാരി വൈദേഹിയെ പറഞ്ഞുവിട്ടു. ഇന്നലെ ഉച്ചയായപ്പോൾ തന്നെ പകരം വന്ന പേഴ്സണൽ അസിസ്റ്റൻ്റിന് മെയിൽ ഐഡിയും ഇ ഓഫീസ് ഫയലും അനുവദിച്ചു. വൈകിട്ടായപ്പോൾ വൈദേഹി അലമാരയുടെ താക്കോലും കൊടുത്ത് ഓഫീസിൽ നിന്നിറങ്ങി.

വാർത്ത പുറത്തുവന്ന് ഒരു മണിക്കൂർ പൂർത്തിയാകും മുമ്പ് തന്നെ വകുപ്പ് സെക്രട്ടറിയും വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ മകനുമായ കെ ബിജു ഐഎഎസ് താൽക്കാലിക ജീവനക്കാരിയെയും പേഴ്സണൽ അസിസ്റ്റൻ്റിനെയും കാബിനിൽ വിളിച്ച് സംസാരിച്ചു. ഉടൻ തീരുമാനവുമായി. വകുപ്പ് സെക്രട്ടറി കെ ബിജുവിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്ന വൈദേഹിയെ അതേ കസേരയിൽ ഇരുത്താനാണ് കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന താൽക്കാലിക ജോലി നൽകിയത്.

സെക്രട്ടേറിയറ്റിലെ നൂറിലധികം വരുന്ന കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് മാരും പേഴ്സണൽ അസിസ്റ്റൻറുമാരും അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതി ലാലിന് സമർപ്പിച്ച പരാതി റിപ്പോർട്ടറിന് ലഭിച്ചു. ഈ താൽക്കാലിക നിയമനത്തിന് എതിരായി, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് ഒപ്പുവെച്ചാണ് പരാതി നൽകിയത്. വൈദേഹി താൽക്കാലിക ജീവനക്കാരി പേഴ്സണൽ അസിസ്റ്റൻ്റായി നിയമിതയായ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. മാത്രമല്ല താൽക്കാലിക ജീവനക്കാരി ഇത്ര പ്രധാനപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നത് ക്രമക്കേടിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.

അനധികൃത നിയമനം; താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു, നടപടി റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ
വിരമിച്ച പിഎ വീണ്ടും അതേ കസേരയിൽ, പകരം വന്നയാൾക്ക് ഇരിപ്പിടമില്ല; സംഭവം പൊതുമരാമത്ത് ടൂറിസംവകുപ്പിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com