കടലിൽ കുളിക്കാനിറങ്ങി; തിരയിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഇന്നു രാവിലെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്
കടലിൽ കുളിക്കാനിറങ്ങി; തിരയിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ: കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ ശേഷം കാണാതായ തമിഴ്നാട് നീലഗിരി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോനൂർ ബോയ്സ് കമ്പനിയിലെ സുരേഷിന്റെ മകൻ അമൻ കുമാറി(21)ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ വലപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞത്. തളിക്കുളം തമ്പാൻകടവ് അറപ്പതോടിന് സമീപമാണ് ഊട്ടിയിൽ നിന്ന് എത്തിയ ഏഴംഗ സംഘം കടലിൽ കുളിക്കാനിറങ്ങിയത്. ശനിയാഴ്ച 2.15-ഓടെയായിരുന്നു സംഭവം.

തിര ആഞ്ഞടിച്ചതോടെ അമൻ കുമാർ കടലിൽ അകപ്പെടുകയായിരുന്നു. മറ്റുള്ളവർ കരയ്ക്ക് കയറി രക്ഷപ്പെട്ടു. നീലഗിരിയിലെ രത്തിനം ഐടി കമ്പനിയിലെ ജീവനക്കാരനാണ് അമൻ കുമാർ. രണ്ട് തവണ തിരയിൽപ്പെട്ട അമൻ കൈ ഉയർത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കടൽ ഇരമ്പുന്നതിനാൽ നാട്ടുകാർക്കും കടലിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല.

തിരച്ചിൽ നടത്താൻ അഴീക്കോടു നിന്ന് തീരദേശ പൊലീസ് എത്തിയെങ്കിലും തിരയുടെ ശക്തി കാരണം ബോട്ട് അടുപ്പിക്കാൻ കഴിഞ്ഞില്ല. പിന്നീട് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇന്നു രാവിലെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com