മുഖം ടവൽ കൊണ്ടു മറച്ച നിലയിൽ, പ്രവാസിയുടെ വീട്ടിൽ കവർച്ചാശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ദൃശ്യം കണ്ടതിനെ തുടർന്ന് വീട്ടുടമ അയൽവാസിയെ വിവരമറിയിച്ചു
മുഖം ടവൽ കൊണ്ടു മറച്ച നിലയിൽ, പ്രവാസിയുടെ വീട്ടിൽ കവർച്ചാശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: പാനൂരിൽ പ്രവാസിയുടെ വീട്ടിൽ കവർച്ചാശ്രമം. യുഎഇ ഫുജൈറയിയിലുള്ള വീട്ടുടമ തന്റെ മൊബൈലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാക്കൾ വീടിനുള്ളിലേക്ക് കയറുന്നത് കണ്ടത്. വീടിൻ്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ദൃശ്യം കണ്ടതിനെ തുടർന്ന് വീട്ടുടമ അയൽ വാസിയെ വിവരമറിയിച്ചു. 

ഉടനെ വീടിന് പുറത്തിറങ്ങിയ അയൽവാസി മോഷണശ്രമം നടന്ന വീട്ടിലേക്ക് ടോർച്ചടിക്കുകയും ശബ്ദം ഉണ്ടാകുകയും ചെയ്തതോടെ മോഷ്ടാക്കൾ കടന്നു കളയുകയായിരുന്നു. വീടിൻ്റെ പിൻഭാഗത്തുള്ള പൂട്ട് പൊളിച്ചനിലയിലാണുള്ളത്. ഒരു വലിയ കമ്പിപ്പാര സമീപത്ത് കണ്ടെത്തി. ഒരാൾ ടീഷർട്ടും പാൻ്റും ധരിച്ച് മുഖം ടവൽ കൊണ്ടു മറച്ച നിലയിലായിരുന്നു. വീടിൻ്റെ മുൻഭാഗത്തെ ഗെയിറ്റ് അടച്ചിട്ട നിലയിലാണ്. ​

ഗൾഫിലുള്ള സുനിൽ കുമാറും ഭാര്യ ജിഷയും ഏതാനും മാസം മുമ്പാണ് നാട്ടിൽ വന്നത്. ഭാര്യയാണ് ആദ്യം സിസിടിവി ദൃശ്യങ്ങൾ കണ്ടതെന്നും പിന്നീട് തന്നെ അറിയിക്കുകയായിരുന്നെന്നും വീട്ടുടമ സുനിൽ കുമാർ പറഞ്ഞു. നേരത്തെയും സുനിൽ കുമാറിന്റെ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. കവർച്ചാ ശ്രമത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com