അമ്മത്തൊട്ടിലില് പുതിയ അതിഥിയായി മധുര 'കനി'

പത്ത് ദിവസം പ്രായമുള്ള പെണ്കുഞ്ഞാണ് അമ്മത്തൊട്ടില് എത്തിയത്

അമ്മത്തൊട്ടിലില് പുതിയ അതിഥിയായി മധുര 'കനി'
dot image

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില് ഒരു പെണ്കുഞ്ഞു കൂടി അതിഥിയായി എത്തി. വെള്ളിയാഴ്ച പുലര്ച്ചെ 3.30ഓടെയാണ് പത്ത് ദിവസം പ്രായമുള്ള പെണ്കുഞ്ഞ് അമ്മത്തൊട്ടില് എത്തിയത്. കുഞ്ഞിന് കനി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല് സെക്രട്ടറി ജി എല് അരുണ് ഗോപി അറിയിച്ചു.

തിരുവനന്തപുരം അമ്മത്തൊട്ടിലില് ഇതുവരെയായി 605 കുട്ടികളാണ് പൊറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്. അതിതിയുടെ വരവ് അറിയിച്ച് ദത്തെടുക്കല് കേന്ദ്രത്തില് ബീപ് സന്ദേശം എത്തി. ഉടന്തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും ചേര്ന്ന് ദത്തെടുക്കല് കേന്ദ്രത്തില് എത്തിച്ച കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകള്ക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില് എത്തിച്ചു. പൂര്ണ്ണ ആരോഗ്യയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല് കേന്ദ്രത്തില് ഇപ്പോള് പരിചരണയിലാണ്.

ഒരു വര്ഷത്തിനിടയില് തിരുവനന്തപുരത്ത് അമ്മത്തൊട്ടില് വഴി ലഭിക്കുന്ന 19-ാമത്തെ കുട്ടിയും എട്ടാമത്തെ പെണ്കുഞ്ഞുമാണ്. ഈ മാസം മാത്രം അഞ്ച് കുഞ്ഞുങ്ങളാണ് അമ്മ തൊട്ടില് മുഖാന്തിരം സമിതിയുടെ പരിചരണത്തിനായി എത്തിയത്. അതില് മൂന്നും പെണ്കുഞ്ഞുങ്ങളാണ്. ഇതുവരെയായി 28 കുഞ്ഞുങ്ങളാണ് അനാഥത്വത്തില് നിന്ന് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയില് നിന്നും യാത്രയായത്. കുട്ടികളുടെ ദത്തെടുക്കല് നടപടിക്രമങ്ങള് ആരംഭിക്കേണ്ടതിനാല് അവകാശികള് ആരെങ്കിലും ഉണ്ടെങ്കില് സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറല് സെക്രട്ടറി ജി എല് അരുണ്ഗോപി അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us