
കൊച്ചി: 'യുവതയോട്, അറിയണം പിണറായിയെ' എന്ന ഡോക്യുമെന്ററി യൂട്യൂബില് നിന്നും പിന്വലിച്ച് ഡയറക്ടര് കെ ആര് സുഭാഷ്. കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയനെക്കുറിച്ച് യുവജനങ്ങളോട് പറയുന്നതാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. എന്നാല് പിണറായി വിജയനിലെ കമ്മ്യൂണിസ്റ്റുകാരന് ഇല്ലാതായെന്ന തോന്നല് തന്നില് വന്നു, ഇനി ഡോക്യുമെന്ററിക്ക് നിലനില്പ്പില്ലെന്നുമാണ് വിശദീകരണം. പ്രസ്ഥാനത്തിന്റെ ആസന്ന മരണത്തിന് മുന്നേ തനിക്ക് ഇതേ ചെയ്യാന് കഴിയുകയുള്ളൂവെന്നും അണ്ണാറക്കണ്ണന് തന്നാലായത് എന്നും കെ ആര് സുഭാഷ് പറയുന്നു.
'യുവതയോട് അറിയണം പിണറായിയെ എന്ന ഡോക്യുമെന്ററി ഞാന് സംവിധായകന് എന്ന നിലയില് യൂട്യൂബില് നിന്നും പിന്വലിച്ചിരിക്കുന്നു. യുവതയോട് കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയനെ കുറിച്ചാണ് ഞാന് ഡോക്യുമെന്ററിയില് പറഞ്ഞത്. അദ്ദേഹത്തിലെ കമ്മ്യൂണിസ്റ്റുകാരന് ഇല്ലാതായിരിക്കുന്നു എന്ന തോന്നല് എന്നില് പൂര്ണമായപ്പോള് ആ ഡോക്യുമെന്ററി ഞാന് പിന്വലിക്കുന്നു,പിന്നെ ആ ഡോക്യുമെന്ററിക്ക് നിലനില്പ്പില്ലല്ലോ! പ്രസ്ഥാനത്തിന്റെ ആസന്നമരണത്തിനു മുന്നേ എനിക്ക് ചെയ്യാന് കഴിയുന്നത് ഇത്രയേ ഉള്ളൂ. അണ്ണാറക്കണ്ണനും തന്നാലായത്. ഒരുപാട് എതിര്പ്പുകള് വരുന്നുണ്ട് അറിയാം എങ്കിലും ഇത്തരം ചില ഒറ്റപ്പെട്ട ട്രീറ്റ്മെന്റുകളും ഇക്കാലത്ത് ഗുണം .....' എന്നാണ് കെ ആര് സുഭാഷിന്റെ വിശദീകരണം.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് 35 മിനിറ്റ് ദൈര്ഘ്യമുള്ള ഡോക്യുമെന്ററി നിര്മ്മിച്ചത്. ഇതിനകം ഒരു കോടിയിലധികം പേര് ഡോക്യുമെന്ററി കണ്ടിരുന്നു.