
പാലക്കാട് : പാലക്കാട് പന്നിയങ്കരയിൽ ഇനി മുതൽ പ്രദേശവാസികളും ടോൾ നൽകണം. പ്രദേശത്തെ ആറ് പഞ്ചായത്തുകളിൽ ഉള്ളവർക്ക് നൽകിയിരുന്ന സൗജന്യമാണ് ടോൾ കമ്പനി അവസാനിപ്പിക്കുന്നത്. സ്വകാര്യ ബസുകൾക്കും ഇളവുകൾ നൽകുന്നില്ല. പ്രദേശവാസികൾക്ക് അനുവദിച്ച് വരുന്ന സൗജന്യം ജൂലൈ ഒന്ന് മുതൽ അവസാനിപ്പിക്കുമെന്ന് ടോൾ കമ്പനി നേരത്തെ അറിയിച്ചിരുന്നു. മാർച്ച് ഒമ്പത് മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചത്. സൗജന്യം അവസാനിപ്പിക്കുന്നതോടെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജനകീയ വേദിയുടെ തീരുമാനം. ഇന്ന് 10.30ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
രമ്യ ഹരിദാസ്, പി പി സുമോജ് എംഎൽഎ , വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ബസ് ഉടമ സംഘടന പ്രതിനിധികൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഏകപക്ഷീയമായി ഇന്ന് മുതൽ ടോൾ പിരിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. പ്രദേശത്ത് സംഭവിക്കാൻ ഇടയുള്ള വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസക്ക് സമീപം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
തദ്ദേശീയ മാർക്കറ്റിൽ റബ്ബറിന് വീണ്ടും വില കൂടി; അന്താരാഷ്ട്ര വിലയേക്കാൾ 20 രൂപ കൂടുതൽ