യാത്രക്കിടയിൽ വിമാനത്തിലെ ശൗചാലയത്തിലിരുന്ന് പുകവലിച്ചു; തിരുവനന്തപുരത്ത് യാത്രക്കാരൻ പിടിയിൽ

പൈലറ്റിൻ്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് യാത്രക്കാരനെ പിടികൂടിയത്
യാത്രക്കിടയിൽ വിമാനത്തിലെ ശൗചാലയത്തിലിരുന്ന് പുകവലിച്ചു; തിരുവനന്തപുരത്ത് യാത്രക്കാരൻ പിടിയിൽ

തിരുവനന്തപുരം: യാത്രക്കിടയില്‍ വിമാനത്തിലെ ശൗചാലയത്തിലിരുന്ന് പുകവലിച്ച യാത്രക്കാരന്‍ പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശിയായ മനോജ് ഗുപ്ത ( 63) ആണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് പിടിയിലായത്. പൈലറ്റിൻ്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് യാത്രക്കാരനെ പിടികൂടിയത്.

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 11.40നാണ് സംഭവം നടന്നത്. യാത്രക്കിടയില്‍ മനോജ് ഗുപ്ത ശൗചാലയത്തിലിരുന്ന് പുകവലിച്ചിരുന്നു. അവിടെ സ്ഥാപിച്ചിട്ടുള്ള സെന്‍സറില്‍ നിന്ന് പൈലറ്റിന് കോക്പിറ്റില്‍ മുന്നറിയിപ്പ് ലഭിച്ചു.

യാത്രക്കിടയിൽ വിമാനത്തിലെ ശൗചാലയത്തിലിരുന്ന് പുകവലിച്ചു; തിരുവനന്തപുരത്ത് യാത്രക്കാരൻ പിടിയിൽ
വിട പറഞ്ഞത് കഅബയുടെ 77-ാമത് സൂക്ഷിപ്പുകാരന്‍; വിലപ്പെട്ട ഉത്തരവാദിത്തങ്ങൾ പൂര്‍ത്തീകരിച്ച് മടക്കം

പൈലറ്റിന് ലഭിച്ച വിവരം ജീവനക്കാരെ അറിയിക്കുകയും ചെയ്തു. പിന്നാലെ വിമാനം തിരുവനന്തപുരം വിമാനത്താവാളത്തില്‍ എത്തിയ ശേഷം സുരക്ഷാ ജീവനക്കാരെത്തി യാത്രക്കാരനെ തടഞ്ഞുവെച്ചു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com