ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി; പള്ളിയിലെത്തി അണിയിച്ചു

തൃശൂരിലെ ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് ലഭിച്ചുവെന്നതും സുരേഷ്ഗോപിക്ക് അനുകൂല ഘടകമായിരുന്നു

dot image

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ലൂർദ് മാതാ പള്ളിയിൽ എത്തി ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ചു. സുരേഷ് ഗോപി തന്നെയാണ് മാതാവിന് കൊന്ത അണിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഇവിടെയെത്തി മാതാവിന് കിരീടം ധരിപ്പിച്ചത് വലിയരീതിയിൽ ചർച്ചയായിരുന്നു. പാർട്ടി പ്രവർത്തകരുടെയും, പള്ളിയിലെ മുഴുവൻ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത അണിയിച്ചത്.

മകളുടെ വിവാഹത്തിന് മുന്പായി ലൂര്ദ് മാതാവിന് സ്വര്ണ്ണക്കിരീടം സമര്പ്പിക്കാമെന്ന നേരത്തെ നേര്ച്ചയുടെ ഭാഗമായാണ് മുൻപ് സ്വര്ണ്ണക്കിരീടം സമര്പ്പിച്ചത്. കിരീടം സമര്പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാര്ത്ഥിക്കുന്നതിനിടെ താഴെ വീണ് മുകള് ഭാഗം വേര്പെട്ടിരുന്നു സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ബിജെപി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നതുൾപ്പടെയായിരുന്നു പ്രതികരണം. കിരീടത്തിന്റെ തൂക്കവും വിവാദങ്ങള്ക്ക് വഴിവെച്ചിരുന്നു. ഇപ്പോള് തൃശൂരിലെ വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപി സ്വർണ്ണ കൊന്ത സമർപ്പിച്ചിരിക്കുന്നത്. തൃശൂരിലെ വിജയത്തില് ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് ലഭിച്ചുവെന്നതും സുരേഷ്ഗോപിക്ക് അനുകൂല ഘടകമായിരുന്നു.

പള്ളിയിലെത്തുന്നതിനു മുമ്പ് കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി. അദ്ദേഹത്തിനൊപ്പം പത്മജ വേണുഗോപാലും ഉണ്ടായിരുന്നു. ഗുരുത്വം നിർവ്വഹിക്കാനാണ് എത്തിയതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേരളത്തിലെ കോൺഗ്രസിൻ്റെ പിതാവ് എന്ന നിലയിലാണ് കെ കരുണാകരനെ കാണുന്നത്. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us