വടകരയിൽ വിജയം ഉറപ്പ്, ഇടത് വോട്ടുകൾ വരെ കോൺ​ഗ്രസിന് ലഭിച്ചിട്ടുണ്ട്: ഷാഫി പറമ്പിൽ

ഞങ്ങൾ യഥാർത്ഥ ജനവിധിയെ കാത്തിരിക്കുകയാണ്. സമാധാനം ഉണ്ടാകണം, സത്യം പുറത്ത് വരണം
വടകരയിൽ വിജയം ഉറപ്പ്, ഇടത് വോട്ടുകൾ വരെ കോൺ​ഗ്രസിന് ലഭിച്ചിട്ടുണ്ട്: ഷാഫി പറമ്പിൽ

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. പ്രവചവനങ്ങൾക്ക് എല്ലാം അപ്പുറം രാജ്യത്തെ ജനത ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഷാഫി പ്രതികരിച്ചു.

തങ്ങൾ യഥാർത്ഥ ജനവിധിയെ കാത്തിരിക്കുകയാണ്. അത് വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും രാജ്യത്ത് നൽക്കുകയെന്ന് പ്രതീക്ഷിക്കുന്നു. 20ൽ 20 സീറ്റും കോൺ​ഗ്രസിന് കിട്ടാനുള്ള ഒരു സാഹചര്യമാണ് കേരളത്തിലുള്ളത് എന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

'ഇടതുപക്ഷ വോട്ടുകൾ വരെ ലഭിച്ചിട്ടുണ്ടെന്നാണ് പലരുടെയും പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ചില വ്യാജ സൃഷ്ടികളുടെ പിന്നിൽ ആരാണെന്ന് എല്ലാവർക്കും കൃത്യമായി അറിയാം. അവസാനമായി വന്ന വ്യാജ സ്ക്രീൻഷോട്ട് വിഷയത്തിൽ അടക്കം കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ഞങ്ങൾ യഥാർത്ഥ ജനവിധിയെ കാത്തിരിക്കുകയാണ്. സമാധാനം ഉണ്ടാകണം, സത്യം പുറത്ത് വരണം', ഷാഫി പറമ്പിൽ പറഞ്ഞു.

വടകരയിൽ വിജയം ഉറപ്പ്, ഇടത് വോട്ടുകൾ വരെ കോൺ​ഗ്രസിന് ലഭിച്ചിട്ടുണ്ട്: ഷാഫി പറമ്പിൽ
എക്സിറ്റ് പോളുകൾ പാളിയ ചരിത്രവുമുണ്ട്! 2004ൽ സംഭവിച്ചത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com