
കാവശ്ശേരി : ചുങ്കത്ത് ബേക്കറിയിൽനിന്ന് റൊട്ടി വാങ്ങി വരുമ്പോഴേക്കും യുവാവിന്റെ വാഹനം മോഷണം പോയി.ബൈക്ക് നിർത്തി ബേക്കറിയിൽനിന്ന് റൊട്ടി വാങ്ങിക്കാൻ പോയ സഹകരണ ബാങ്ക് ജീവനക്കാരൻ അജയ് വാസിന്റെ ബൈക്കാണ് മോഷണം പോയത്. ചുങ്കത്തെ കടകളിലെ സി സി ടി വി ദ്യ ശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാമെന്ന് സംഭവ സ്ഥലത്തുള്ളവർ പറഞ്ഞെങ്കിലും പരിസരത്തുള്ള പല കടകളിലെയും സി സി ടി വി പ്രവർത്തിക്കുന്നില്ലെന്ന് അപ്പോഴാണ് മനസ്സിലായത്.
സമീപത്തെ പ്രസ്സിലെ സി സി ടി വി പ്രവർത്തിക്കുന്നതിനാൽ എരകുളം സ്വദേശിയാണ് ബൈക്ക് മോഷ്ടിച്ചതെന്ന് മനസ്സിലായി. ചിലർ ഇയാളെ ഫോണിൽ വിളിച്ചതോടെ സംഗതി പന്തികേടാകുമെന്ന് മനസ്സിലായി സുഹൃത്തിന്റെ കൈയിൽ ബൈക്ക് തിരിച്ചു കൊടുത്തുവിടുകയായിരുന്നു. എട്ടു മണിയോടെ ബൈക്ക് തിരിച്ചുകിട്ടി. മദ്യലഹരിയിലാണ് ഇയാൾ ബൈക്ക് എടുത്തു കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബൈക്ക് തിരിച്ചുകിട്ടിയതിനാലും എടുത്തയാൾ പരിചയക്കാരനായതിനാലും അജയ് വാസ് ആലത്തൂർ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചു.
പത്ത് വര്ഷത്തിനിടെ ആറാമത്തെ പരാജയം; ബൈചുങ് ബൂട്ടിയയുടെ വിധി ഇക്കുറിയും മാറിയില്ല