പ്രിയപ്പെട്ട സൈക്കിൾ മോഷ്ടിക്കപ്പെട്ടു;മന്ത്രിയെ അറിയിച്ച അവന്തികയ്ക്ക് കിട്ടിയത് പുത്തന്‍ സൈക്കിള്‍

പ്രിയപ്പെട്ട സൈക്കിൾ മോഷ്ടിക്കപ്പെട്ടു;മന്ത്രിയെ അറിയിച്ച അവന്തികയ്ക്ക് കിട്ടിയത് പുത്തന്‍ സൈക്കിള്‍

പ്ലസ് വണ്ണിന് പുതിയ സൈക്കിളില്‍ അവന്തിക സ്കൂളിൽ പോവും

കൊച്ചി: തന്‍റെ പ്രിയപ്പെട്ട സൈക്കിൾ മോഷ്ടിക്കപ്പെട്ടെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് ഇ-മെയിലയച്ച വിദ്യാർഥിനിക്ക് മന്ത്രിയുടെ സ്നേഹ സമ്മാനം. പാലാരിവട്ടം സ്വദേശിനിയായ അവന്തികയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നല്‍കിയത് പുതുപുത്തന്‍ സൈക്കിള്‍. പാലാരിവട്ടം സ്വദേശിനി അവന്തിക എറണാകുളം ഗേൾസ് ഹൈസ്കൂളിലെ വിദ്യാ‍ർത്ഥിനിയാണ്. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിക്കൊണ്ടായിരുന്നു അവന്തികയുടെ വിജയം.

പാലാരിവട്ടത്തെ വാടകവീട്ടിൽ നിന്നാണ് സൈക്കിൾ മോഷ്ടിക്കപ്പെട്ടത്. തൊട്ടടുത്ത വീട്ടിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ സംഘടിപ്പിച്ച് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചെന്നു. എന്നാൽ കാര്യമായ പ്രതികരണം കിട്ടിയില്ലെന്ന് അവന്തിക മെയിലിൽ പറഞ്ഞു. മെയിൽ ലഭിച്ച ഉടനെ അവന്തികയെയും പൊലീസിനെയും ബന്ധപ്പെട്ട മന്ത്രി കൊച്ചി മേയറുടെ സഹായത്തോടെ പുത്തന്‍ സൈക്കിൾ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടെ അവന്തികയ്ക്ക് നല്‍കി. പ്ലസ് വണ്ണിന് പുതിയ സൈക്കിളില്‍ അവന്തിക സ്കൂളിൽ പോവും.

logo
Reporter Live
www.reporterlive.com