കുഴിമന്തിക്കട ആക്രമണം; തെറ്റുപറ്റിയെന്ന് പൊലീസുകാരൻ

ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചായിരുന്നു കട തല്ലിത്തകർത്തത്
കുഴിമന്തിക്കട ആക്രമണം; തെറ്റുപറ്റിയെന്ന് പൊലീസുകാരൻ

ആലപ്പുഴ: കുഴിമന്തിക്കട ആക്രമിച്ച സംഭവത്തിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് പ്രതിയായ പൊലീസുകാരൻ ജോസഫ്. നിങ്ങളുടെ മക്കൾക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റതെങ്കിൽ എന്തുചെയ്യുമായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു. പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായിരുന്നു ജോസഫ്. സംഭവത്തില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. കേസിൽ പ്രതിയായ വിവരം റിപ്പോർട്ടിലൂടെ അറിയിക്കും.

ഇന്നലെ വൈകീട്ടാണ് ആലപ്പുഴ വലിയ ചുടുകാട് ജങ്ഷനിലെ കുഴിമന്തി കടയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചായിരുന്നു കട തല്ലിത്തകർത്തത്. വാക്കത്തിയുമായെത്തിയ ജോസഫ് ഹോട്ടലിന് ഉള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും കട ആക്രമിക്കുകയുമായിരുന്നു. കടയിലെ ഗ്ലാസുകളെല്ലാം ജോസഫ് പൊട്ടിച്ചു. സംഭവ സമയം ജോസഫ് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com