ബിൽ അടച്ചില്ല, ഫ്യൂസ് ഊരി കെഎസ്ഇബി; പാലക്കാട് ഡിഇഒ ഓഫീസ് ഇരുട്ടിൽ

ഇത് രണ്ടാം തവണയാണ് ഓഫീസിലെ ഫ്യൂസ് ഊരുന്നത്
ബിൽ അടച്ചില്ല, ഫ്യൂസ് ഊരി കെഎസ്ഇബി; പാലക്കാട് ഡിഇഒ ഓഫീസ് ഇരുട്ടിൽ

പാലക്കാട്: വൈദ്യുതി ബിൽ അടക്കാത്ത സർക്കാർ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്നതിൻ്റെ ഭാ​ഗമായി പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇത് രണ്ടാം തവണയാണ് ഓഫീസിലെ ഫ്യൂസ് ഊരുന്നത്. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു.

24016 രൂപ കുടിശ്ശികയായതോടെയാണ് കണക്ഷന്‍ വിച്ഛേദിച്ചത്. സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ഫ്യൂസ് ഊരിയ നടപടി അപ്രതീക്ഷിതമായിട്ടായിരുന്നു. ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അതികൃതരെ വിവരം അറിയിച്ചതായി ഡിഇഒ ഓഫീസ് അറിയിച്ചു

ബിൽ അടച്ചില്ല, ഫ്യൂസ് ഊരി കെഎസ്ഇബി; പാലക്കാട് ഡിഇഒ ഓഫീസ് ഇരുട്ടിൽ
മേയര്‍-ഡ്രൈവര്‍ തര്‍ക്കം: മെമ്മറികാര്‍ഡ് നഷ്ടപ്പെട്ടത് മോഷണക്കേസെന്ന് മന്ത്രി,പൊലീസില്‍ പരാതി നല്‍കി

Related Stories

No stories found.
logo
Reporter Live
www.reporterlive.com