ഗോഡ്സെയെക്കുറിച്ച് മാത്രം ആലോചിക്കാൻ ആഗ്രഹിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്: കെ സി വേണുഗോപാല്‍

ശശി തരൂരിന്റെ സ്റ്റാഫിൻ്റെ അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നായിരുന്നു കെ സി വേണുഗോപാലിൻ്റെ പ്രതികരണം
ഗോഡ്സെയെക്കുറിച്ച് മാത്രം ആലോചിക്കാൻ ആഗ്രഹിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: ഗോഡ്സെയെക്കുറിച്ച് മാത്രം ആലോചിക്കാൻ ആഗ്രഹിക്കുന്നവരാണ് രാജ്യം ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഗാന്ധിയെക്കുറിച്ച് അറിഞ്ഞത് സിനിമയിലൂടെ എന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാവന ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

കന്യാകുമാരിയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനത്തെയും കെ സി വേണുഗോപാല്‍ വിമർശിച്ചു.

'പ്രധാനമന്ത്രിയുടെ ധ്യാനത്തിന് കോൺഗ്രസ് എതിരല്ല. നിശബ്ദ പ്രചാരണ സമയത്തെ ധ്യാനത്തെയാണ് എതിർക്കുന്നത്. വാരണാസിയിലെ സ്ഥാനാർത്ഥിയാണ് മോദി. ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കാനിക്കെ മോദി ചെയ്യുന്നത് തെറ്റാണ്. മോദി ധ്യാനത്തിന് പോകുന്നത് നല്ലത്. മോദി പ്രചാരണ സമയത്ത് വാരിവിതറിയ വിഷവിത്തുകൾ രാജ്യത്താകമാനം ഉണ്ട്', കെ സി വേണുഗോപാൽ പറഞ്ഞു. മോദിയുടേത് പരോക്ഷമായ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതികളിൽ തിരഞ്ഞെടുപ്പ് നടപടി എടുത്തില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഗോഡ്സെയെക്കുറിച്ച് മാത്രം ആലോചിക്കാൻ ആഗ്രഹിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്: കെ സി വേണുഗോപാല്‍
ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല, അപമാനകരം: മല്ലികാർജുൻ ഖർ​ഗെ

കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത് ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചായിരുന്നു തുടക്കം. തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിന്റെ സ്റ്റാഫിൻ്റെ അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നായിരുന്നു കെ സി വേണുഗോപാലിൻ്റെ പ്രതികരണം. സ്റ്റാഫ് ചെയ്തതിന് തരൂർ എന്തു പിഴച്ചുവെന്നും കെ സി വേണുഗോപാൽ ചോദിച്ചു. കൂടുതൽ വിവരങ്ങൾ വരുമ്പോൾ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിൽ കൂടുതൽ പറയാനില്ല. ഇല്ലാത്ത പ്രളയം കേരളത്തിന് സമ്മാനിച്ച ആളല്ലേ എന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com