രണ്ടു വയസുകാരനെ വീടിന് സമീപത്തെ പാടത്ത് വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം
രണ്ടു വയസുകാരനെ വീടിന് സമീപത്തെ പാടത്ത് വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍

തൃശ്ശൂര്‍: രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അന്തിക്കാട് പഴുവില്‍ വെസ്റ്റ് ജവഹര്‍ റോഡില്‍ തറയില്‍ സിജൊയുടെ മകന്‍ ജെര്‍മിയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേക്ഷിച്ചപ്പോഴാണ് വെള്ളം നിറഞ്ഞ പാടത്ത് മരിച്ച നിലയില്‍ കണ്ടത്.

പഴുവിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീടിന് സമീപത്തെ ഗെയ്റ്റ് ആരോ തുറന്നപ്പോള്‍ കുട്ടി അതു വഴി പാടത്തേക്ക് ഇറങ്ങിയതാകാമെന്നാണ് നിഗമനം. മാതാവ്: സീമ. സഹോദരങ്ങള്‍: ജെയ്ഡന്‍, ജോഷ്വ. അന്തിക്കാട് പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.

രണ്ടു വയസുകാരനെ വീടിന് സമീപത്തെ പാടത്ത് വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍
ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം; പ്രതിരോധിച്ചെന്ന് ഇസ്രയേല്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com