'മേയര്‍ രാജിവെക്കണം'; ബിജെപിയുടെ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് ഇന്ന്

ശക്തമായ മഴയില്‍ നഗരത്തിലെ വെള്ളക്കെട്ടും പകര്‍ച്ചവ്യാധിയും രൂക്ഷമായിട്ടും മേയര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം
'മേയര്‍ രാജിവെക്കണം'; ബിജെപിയുടെ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ ബിജെപിയുടെ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് ഇന്ന്. രാവിലെ 11 മണിക്കാണ് മാര്‍ച്ച്. മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ശക്തമായ മഴയില്‍ നഗരത്തിലെ വെള്ളക്കെട്ടും പകര്‍ച്ചവ്യാധിയും രൂക്ഷമായിട്ടും മേയര്‍ നടപടി സ്വീകരിച്ചില്ലെന്നും, കോര്‍പ്പറേഷന്‍ ഭരണം തകര്‍ന്നെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ കോര്‍പ്പറേഷന്‍ മാര്‍ച്ച്.

തിരുവനന്തപുരം നഗരസഭ കഴിഞ്ഞ പതിറ്റാണ്ടായും കേരളം കഴിഞ്ഞ എട്ട് വര്‍ഷമായും ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നിട്ടും തിരുവനന്തപുരത്തിന്റെ കാലങ്ങളായി നീണ്ട ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ദീര്‍ഘവീക്ഷണം ഇല്ലാത്ത ഭരണാധികാരികളും ഭരണകൂടവുമാണ് ഭരിക്കുന്നതെന്നും ബിജെപി തിരുവനന്തപുരം ഘടകം കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com