കർണാടകയിൽ 14 മുതൽ 17 സീറ്റ് വരെ കോൺഗ്രസ് നേടും; മന്ത്രി സതീഷ് ജർക്കിഹോളി

2019 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ആകെ 28 സീറ്റുകളിൽ 25 ഉം നേടിയത് ബിജെപിയായിരുന്നു

കർണാടകയിൽ 14 മുതൽ 17 സീറ്റ് വരെ കോൺഗ്രസ് നേടും; മന്ത്രി സതീഷ് ജർക്കിഹോളി
dot image

ബെലഗാവി: സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പില് ഇത്തവണ കോൺഗ്രസ് 14 മുതൽ 17 സീറ്റ് വരെ നേടുമെന്ന പങ്ക് വെച്ച് കർണ്ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി. ബെലഗാവിയിലെ കോൺഗ്രസ് ഭവനിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകനത്തിലാണ് കോൺഗ്രസ് നേതാവ് തിരഞ്ഞെടുപ്പ് പ്രതീക്ഷകൾ പങ്ക് വെച്ചത്. 2019 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ആകെ 28 സീറ്റുകളിൽ 25 ഉം നേടിയത് ബിജെപിയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി ഭരണം തുടരുന്ന കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരാണെന്നും അത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലനിൽക്കുന്ന ജല പ്രതിസന്ധിയെ കുറിച്ചും സതീഷ് പ്രതികരിച്ചു. മഴ തുടങ്ങിയ പാശ്ചാത്തലത്തിൽ പുതിയ ടാങ്കറുകൾ വാങ്ങി വെള്ളം സംഭരിക്കാൻ എല്ലാ പഞ്ചായത്തുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കൊയ്ന റിസർവോയറിൽ നിന്ന് വെള്ളം ശേഖരിക്കാനുള്ള നീക്കം മഹാരാഷ്ട്ര സർക്കാരുമായി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം പൂർത്തിയാകുന്നതോടെ ബെല്ലാരി കനാലിൻ്റെ ഡ്രഡ്ജിങ് ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂലിപണിക്ക് കൊണ്ട് പോയി പണവും സ്വർണ്ണം മോഷ്ടിച്ചു, പിടിയിൽ
dot image
To advertise here,contact us
dot image