'പോവാന്‍ പറ എല്ലാ വര്‍ഗീയവാദികളോടും'‌; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍

കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും. എല്ലാ വർഗീയവാദികളോടും പോവാൻ പറ എന്നാണ് ഷാഫി പറമ്പില്‍ ഫേസ്‍ബുക്കിൽ കുറിച്ചത്.
'പോവാന്‍ പറ എല്ലാ വര്‍ഗീയവാദികളോടും'‌; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍

സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും. എല്ലാ വർഗീയവാദികളോടും പോവാൻ പറ എന്നാണ് ഷാഫി പറമ്പില്‍ ഫേസ്‍ബുക്കിൽ കുറിച്ചത്.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രാഞ്ചിയേട്ടനും സേതുരാമയ്യർക്കും, നരസിംഹ മന്നാടിയാർക്കും കൈയ്യടിച്ചതും, അച്ചൂട്ടിയെ കണ്ട് കരഞ്ഞതും ബെല്ലാരി രാജയെ കണ്ട് ചിരിച്ചതും, അഹമ്മദ് ഹാജിയെയും, കുട്ടനെയും മലയാളി വെറുത്തതും കഥാപാത്രത്തിൻ്റെയോ അഭിനേതാവിൻ്റെയോ മതം നോക്കിയല്ല, മമ്മൂട്ടിയെന്ന മഹാനടന്റെ പകർന്നാട്ടം കണ്ടിട്ടാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും…പോവാൻ പറ എല്ലാ വർഗീയവാദികളോടും. ടർബോ ജോസിനായി കട്ട വെയിറ്റിംഗ്.

നേരത്തെ ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരില്‍ വേട്ടയാടുന്നത് ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. വടകരയില്‍ മത്സരിച്ചതിന്റെ പേരില്‍ ഷാഫിക്കെതിരെ സിപിഐഎം നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്. സിപിഐഎം മുസ്‌ലിം വിരുദ്ധത പടര്‍ത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാര്‍ ശക്തികള്‍ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കെ സുധാകരന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

'പോവാന്‍ പറ എല്ലാ വര്‍ഗീയവാദികളോടും'‌; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍
ഷാഫിയും മമ്മൂട്ടിയും മതത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത് കേരളത്തെ നാണം കെടുത്തുന്നത്;കെ സുധാകരന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com