ഡ്രൈവിംഗ് പരിഷ്‌കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി

സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി
ഡ്രൈവിംഗ് പരിഷ്‌കരണം;  ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം അവസാനിപ്പിച്ചത്. വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 ആക്കി. സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും മാറ്റങ്ങള്‍ വരുത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോള്‍ ക്യാമറ വേണമെന്ന നിബന്ധന അംഗീകരിച്ചെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിം?ഗ് ടെസ്റ്റുകള്‍ നടക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ടെസ്റ്റിന് എത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നും ആക്ഷേപമുയര്‍ന്നിരുന്നു.

രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്‌നത്തിലാണ് ഇന്ന് പരിഹാരമായത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെയുള്ള എതിര്‍പ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഉണ്ടായത്. ആരുടെയും ജോലി പോകില്ലെന്നും അഞ്ചുവര്‍ഷം എക്‌സ്പീരിയന്‍സ് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂള്‍ ഫീസ് നിര്‍ണയിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ആദ്യം എച്ച് പിന്നീട് റോഡ് ടെസ്റ്റ് എന്ന രീതി തുടരും. സര്‍ക്കുലര്‍ പിന്‍വലിക്കുകയല്ല, പ്രായോഗിക മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യുക. കെഎസ്ആര്‍ടിസിയുടെ 21 സ്ഥലങ്ങളില്‍ ടെസ്റ്റ് നടത്തും.

ഡ്രൈവിംഗ് പരിഷ്‌കരണം;  ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അലംഭാവം; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള പ്ലോട്ട് വരയ്ക്കാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ നിയോഗിച്ചു. നാളെ മുതല്‍ ഇവ നിലവില്‍ വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എത്ര ലേണേഴ്‌സ് പെന്റിങ് ഉണ്ട് എന്ന് കണക്കെടുക്കും. ലേണേഴ്‌സ് കാലാവധി കഴിയുമെന്ന് ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ട. ചെറിയ തുക അടച്ചാല്‍ ലേണേഴ്‌സ് കാലാവധി നീട്ടി നല്‍കും. ലൈസന്‍സ് എടുത്തതിനുശേഷം വീണ്ടും വണ്ടിയോടിക്കാന്‍ പോയി പഠിക്കുന്ന രീതി ഇനി വേണ്ട. നല്ല ലൈസന്‍സ് ഉള്ളവര്‍ നല്ല രീതിയില്‍ വണ്ടിയോടിച്ചാല്‍ അപകടങ്ങള്‍ കുറയും. കേരളത്തില്‍ ഇനി നല്ല ലൈസന്‍സ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com