പെരിയ ഇരട്ട കൊലക്കേസ്; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം തടയൽ ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു

വിചാരണ കോടതി ജഡ്ജി ചുമതല ഒഴിഞ്ഞതാണ് ഹര്‍ജി പിന്‍വലിക്കാനുള്ള കാരണം
പെരിയ ഇരട്ട കൊലക്കേസ്; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം തടയൽ ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു

കാസർകോട്: പെരിയ ഇരട്ട കൊലക്കേസിലെ വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു. കൊല്ലപ്പെട്ട ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. വിചാരണ കോടതി ജഡ്ജി ചുമതല ഒഴിഞ്ഞതാണ് ഹര്‍ജി പിന്‍വലിക്കാനുള്ള കാരണം.

പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയെ സ്ഥലം മാറ്റിയത്. ഹര്‍ജിയിന്മേല്‍ ഹൈക്കോടതി സബോര്‍ഡിനേറ്റ് രജിസ്ട്രാറുടെ വിശദീകരണം തേടിയിരുന്നു. മുഴുവന്‍ സാക്ഷികളുടെയും വിസ്താരം കേസില്‍ പൂര്‍ത്തിയായി.

ഈ സാഹചര്യത്തില്‍ ജഡ്ജിയെ സ്ഥലം മാറ്റുന്നത് കേസിനെ ബാധിക്കും. അതിനാല്‍ വാദം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കി വിധി പറയുന്നതിന് നിലവിലെ സിബിഐ കോടതി ജഡ്ജിയെ അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com