കണ്ണൂരിൽ ബോംബ് സ്ഫോടനം; ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

സംഘർഷാവസ്ഥക്ക് പരിഹാരം കാണാൻ ഇന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായി ചക്കരക്കൽ പൊലീസ് ചർച്ച നടത്താനിരിക്കെയാണ് സ്ഫോടനം.

കണ്ണൂരിൽ ബോംബ് സ്ഫോടനം; ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ബാവോട് വെച്ചാണ് രണ്ട് ഐസ്ക്രീം ബോൾ ബോംബുകൾ പൊട്ടിയത്. റോഡരികിലായിരുന്നു സ്ഫോടനം.

പുലർച്ചെ മൂന്നുമണിയോടെയാണ് കാതടപ്പിക്കുന്ന ശബ്ദത്തിൽ സ്ഫോടനം നടന്നത്. തുടർച്ചയായി ഉഗ്ര ശബ്ദത്തോടെയായിരുന്നു സ്ഫോടനം എന്നാണ് നാട്ടുകാർ പറയുന്നത്.

പ്രദേശത്ത് സിപിഐഎം - ബിജെപി സംഘർഷം നിലനിന്നിരുന്നു. കഴിഞ്ഞദിവസം സമീപത്തെ ഗുളികൻ ദേവസ്ഥാനത്തെ കലശം വരവുമായി ബന്ധപ്പെട്ട് സിപിഐഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

സ്ഫോടനത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. എതിരാളികളെ ഭയപ്പെടുത്താനുള്ള നീക്കമെന്നാണ് പോലീസിന്റെയും നിഗമനം. പോലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഘർഷാവസ്ഥ കാരണം സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു. ഇവിടെനിന്ന് അൽപ്പം മാറിയാണ് സ്ഫോടനം നടന്നത്. സംഘർഷാവസ്ഥക്ക് പരിഹാരം കാണാൻ ഇന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായി ചക്കരക്കൽ പൊലീസ് ചർച്ച നടത്താനിരിക്കെയാണ് സ്ഫോടനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com