കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം; ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്ക് പരിക്ക്

പ്രതികളും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി
കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം; ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലാ ജയിലിൽ തടവുകാരെ കാണാനെത്തിയ കേസിലെ പ്രതികളും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ജയിൽ ഉദ്യോഗസ്ഥരായ രഞ്ജിഷ്, നിതിൻ, പ്രദീപ് എന്നിവർക്കും തടവുകാരെ കാണാനെത്തിയ അജിത് വർഗീസ്, ജിൽഷാദ് എന്നിവർക്കുമാണ് പരിക്കേറ്റത്.

അജിത്തും ജിൽഷാദും ജാമ്യത്തിലിറങ്ങിയ പ്രതികളാണ്. ഇരുവരും തടവുകാരെ കാണാനെത്തിയപ്പോൾ ജയിൽ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com