മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് ഇന്ന് രണ്ട് മരണം; നാളെ അടിയന്തര യോഗം

രോഗവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്
മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് ഇന്ന് രണ്ട് മരണം; നാളെ അടിയന്തര യോഗം

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഇന്ന് രണ്ടു മരണം. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍, കാളികാവ് ചോക്കാട് സ്വദേശി ജിഗിന്‍ എന്നിവരാണ് മരിച്ചത്. ജില്ലയില്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും.

ചോക്കാട് പന്നിക്കോട്ടുമുണ്ട സ്വദേശിയായ ജിഗിന്‍ മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് ഭിന്നശേഷിക്കാരനായ പതിനാലുകാരന്‍ മരിച്ചത്. ജിഗിന്റെ അച്ഛനും, സഹോദരനും രോഗം ബാധിച്ചിരുന്നു. സഹോദരന്‍ ജിബിനാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതിനു പിന്നാലെ അച്ഛന്‍ ചന്ദ്രനും രോഗം ബാധിച്ചു. അദ്ദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. രോഗം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയായിരുന്നു മരണം.

കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ വന്‍തോതില്‍ മഞ്ഞപ്പിത്തം പടരുകയാണ്. ജില്ലയില്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും. പോത്തുകല്ലിലും ചാലിയാറിളും ആണ് യോഗം ചേരുന്നത്. രോഗവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com