കരമന അഖിൽ കൊലക്കേസ്; മുഖ്യ പ്രതികളിലൊരാൾ കൂടി പിടിയിൽ

ഇതോടെ കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേരും പിടിയിലായി
കരമന അഖിൽ കൊലക്കേസ്;  മുഖ്യ പ്രതികളിലൊരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിൽ മുഖ്യ പ്രതികളിലൊരാൾ കൂടി പിടിയിൽ. സുമേഷ് ആണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയില്‍ നിന്നാണ് ഷാഡോ സംഘം സുമേഷിനെ പിടികൂടിയത്. ഇതോടെ കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേരും പിടിയിലായി. അഖിൽ എന്ന അപ്പു, വിനീത് രാജ്, സുമേഷ് എന്നിവരാണ് അഖിലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. അഖിലിനെ ഇന്ന് പുലർച്ചെയോടെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത വാഹനമെത്തിച്ച് നൽകിയ കുട്ടപ്പൻ എന്ന അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരും നേരത്തെ പിടിയിലായിരുന്നു.

വോട്ടെടുപ്പ് ദിനം പാപ്പനംകോട് ബാറിൽ വച്ചുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലി(22)നെ കൊലപ്പെടുത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com