പാലക്കാട് ഹനഫി പള്ളിയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്
പാലക്കാട് ഹനഫി പള്ളിയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

പാലക്കാട്: വടക്കഞ്ചേരി ഹനഫി പള്ളിയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. തൃശൂര്‍ ഒല്ലൂര്‍ പെരുവന്‍കുളങ്ങര ഐനിക്കല്‍ വീട്ടില്‍ നവീനാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഇക്കഴിഞ്ഞ ആറിന് പുലര്‍ച്ചെ വടക്കഞ്ചേരി മുഹയദ്ദീന്‍ ഹനഫി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. എല്ലാ ആഴ്ചയിലും തുറക്കുന്ന ഭണ്ഡാരമായതിനാല്‍ കാര്യമായ തുക നഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ പ്രദേശത്ത് മോഷണം തുടര്‍ച്ചയായതോടെയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

പ്രദേശത്തെ സിസിടിവിയില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ ഒല്ലൂര്‍ പെരുവന്‍കുളങ്ങര ഐനിക്കല്‍ വീട്ടില്‍ നവീന്‍ പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍, പുതുക്കാട്, കൊടകര, മണ്ണുത്തി സ്റ്റേഷനുകളിലായി പത്തോളം മോഷണ കേസുകളില്‍ പ്രതിയാണ് നവീന്‍ എന്ന് പൊലീസ് അറിയിച്ചു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com