ജീൻസിനകത്ത് പ്രത്യേക അറ, 2332 ഗ്രാം സ്വർണം; കന്യാകുമാരി സ്വദേശി കസ്റ്റംസ് പിടിയില്‍

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്.
ജീൻസിനകത്ത് പ്രത്യേക അറ, 2332 ഗ്രാം സ്വർണം; കന്യാകുമാരി സ്വദേശി കസ്റ്റംസ് പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒന്നര കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനാണ് 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com