

ന്യൂഡൽഹി: കേരളം കണ്ട കലാസംഘാടകരിൽ ഏറ്റവും ഉന്നതശീർഷനായിരുന്നു സൂര്യാ കൃഷ്ണമൂർത്തിയെന്ന് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണം കേരളത്തിലെ കലാസംഘടനകളുടെ ചരിത്രത്തിലെ ഒരധ്യായത്തിന്റെ ഒടുക്കമാണ്. ദീർഘകാലമായി എന്റെ സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സൂര്യ സമൂഹത്തിന്റെയും ദുഖം എൻറെയും കൂടെ ദുഖമാണ് എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എം എ ബേബി പറഞ്ഞു.
കേരളം കണ്ട കലാസംഘാടകരിൽ ഏറ്റവും ഉന്നതശീർഷനായിരുന്നു സൂര്യാ കൃഷ്ണമൂർത്തി. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ കലാസംഘടനകളുടെ ചരിത്രത്തിലെ ഒരധ്യായത്തിന്റെ ഒടുക്കമാണ്. ദീർഘകാലമായി എന്റെ സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സൂര്യ സമൂഹത്തിന്റെയും ദുഖം എൻറെയും കൂടെ ദുഖമാണ്.
താൻ സ്ഥാപിച്ച സംഘടനയുടെ പേര് തന്നെ സ്വന്തം പേരിനു മുന്നിൽ ചേർക്കാനും വേണ്ടി സംഘടനയെ അദ്ദേഹം സ്നേഹിച്ചിരുന്നു. സൂര്യ ഇല്ലാതെ കൃഷ്ണമൂർത്തി ഇല്ലായിരുന്നു. 1977 മുതലാരംഭിച്ച ഈ കലാസപര്യയ്ക്കുവേണ്ടി വിക്രം സാരാഭായി വാനഗവേഷണ കേന്ദ്രത്തിലെ ജോലി വിട്ട് അദ്ദേഹം മുഴുവൻ സമയകലാപ്രവർത്തകനായി.
'സൂര്യ' കേരളത്തിന്റെ കലാരംഗത്തിന് നിസ്തുലമായ സംഭാവന നല്കി. ലോകമെങ്ങുമുള്ള കലാകാരരെ സൂര്യ കേരളത്തിലെത്തിച്ചു, പ്രത്യേകിച്ചും തിരുവനന്തപുരത്ത്.
തിരുവനന്തപുരത്ത് നടന്നു വന്ന സൂര്യ ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കലോത്സവങ്ങളിലൊന്നായിരുന്നു. നൂറിലേറെ ദിവസം ലോകമെങ്ങും നിന്നുള്ള കലാകാരെ സൂര്യ ഇതിൽ പങ്കെടുപ്പിച്ചു. ഇന്ന് സൂര്യലോകമെങ്ങും പടർന്ന ഒരു സംഘടനയാണ്.
കേരളത്തിൽ ലൈറ്റ് ആൻഡ് സൌണ്ട് ഷോ ആരംഭിച്ചത് സൂര്യ കൃഷ്ണമൂർത്തിയാണ്. നാടകാവതരണരംഗത്തും അദ്ദേഹം വലിയ സംഭാവനകൾ നല്കി. മേൽവിലാസം എന്ന നാടകം ശ്രദ്ധേയമായി.
കേരളത്തിന്റെ ഏറ്റവും വലിയ കലാസംഘാടകന് എന്റെ വിട.
Content Highlights: CPI(M) leader M A Baby said the demise of Surya Krishnamoorthy marks the end of a significant chapter in the history of art and cultural organisations in Kerala