പതിനേഴ് വര്‍ഷം പൊലീസിനെ വെട്ടിച്ച് ഒളിവില്‍,നാദാപുരത്ത് അമ്മയെ കാണാനെത്തി,ഓട്ടം,ഒടുവില്‍ പിടിയില്‍

പൊലീസ് സംഘം പ്രതിയെ വളയുകയായിരുന്നു.
പതിനേഴ് വര്‍ഷം പൊലീസിനെ വെട്ടിച്ച് ഒളിവില്‍,നാദാപുരത്ത് അമ്മയെ കാണാനെത്തി,ഓട്ടം,ഒടുവില്‍ പിടിയില്‍

നാദാപുരം: 17 വര്‍ഷമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. ചെക്യാട് സ്വദേശി പാറച്ചാലില്‍ കബീറിനെയാണ്(43) വളയം പൊലീസ് അറസ്റ്റ് ചെയ്തത്. 2002ല്‍ ചെക്യാട് പുളിയാവില്‍ വീട്ടമ്മയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച് സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്ന കേസില്‍ കബീറിന് രണ്ടര വര്‍ഷം തടവും പിഴയും നാദാപുരം കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ കബീര്‍ ഒളിവില്‍ പോകുകയായിരുന്നു.

ബുധന്‍ രാത്രി കബീര്‍ നിട്ടൂരിലെ അമ്മ വീട്ടില്‍ എത്തുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം പ്രതിയെ വളയുകയായിരുന്നു. പൊലീസിനെ കണ്ട് വീട്ടില്‍ നിന്നിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കബീറിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. സംസ്ഥാനത്ത് ഒന്‍പതു പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, ലഹരിമരുന്ന് കടത്ത് തുടങ്ങി പത്തൊന്‍പതോളം കേസുകളില്‍ കബീര്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com