തിരുവനന്തപുരത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വാടകവീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍. കാട്ടാക്കട മുതിയവിളയിലാണ് സംഭവം. പേരൂര്‍ക്കട സ്വദേശി മായ മുരളിയാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന വാടകവീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഇവരുടെ ഭര്‍ത്താവ് രഞ്ജിത്തിനെ കാണാനില്ലെന്ന് പരാതിയുണ്ട്. സംഭവം കൊലപാതകമാണോ എന്ന് പരിശോധിക്കുകയാണ്. കാട്ടാക്കട ഡിവൈഎസ്പി ഉള്‍പ്പടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com