മൂവാറ്റുപുഴ നഗരത്തില്‍ വ്യാപകമായി തെരുവുനായ ആക്രമണം; കുട്ടികള്‍ക്കടക്കം കടിയേറ്റു

കൂടുതല്‍ പേര്‍ നായയുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തുന്നുണ്ട്
മൂവാറ്റുപുഴ നഗരത്തില്‍ വ്യാപകമായി തെരുവുനായ ആക്രമണം; കുട്ടികള്‍ക്കടക്കം കടിയേറ്റു

മൂവാറ്റുപുഴ: നഗരത്തില്‍ വ്യാപകമായി തെരുവുനായ ആക്രമണം. കുട്ടികള്‍ അടക്കം എട്ടില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ പേര്‍ ഇവിടേക്ക് നായയുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് നാദാപുരത്തും രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കം വെള്ളി ശാദുലി റോഡിലെ ആയിഷു(63), നാരായണി(65) എന്നിവര്‍ക്കാണ് കടിയേറ്റത്. കനാല്‍ റോഡിലാണ് സംഭവം. രണ്ട് പേരും നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com