എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കലിൽ ഇടപെടൽ വേണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി
എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കലിൽ ഇടപെടൽ വേണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

യാത്ര മുടങ്ങിയാല്‍ ജോലി നഷ്ടപ്പെടുന്നവരുള്‍പ്പെടെ ഇന്നുതന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരില്‍ പലരും. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ പോലും എയര്‍ ഇന്ത്യ തയാറാകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിൻ്റെ പൂർണ്ണ രൂപം

കേരളത്തിൽ നിന്നുള്ള നിരവധി അന്താരാഷ്‌ട്ര, ആഭ്യന്തര സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് അന്യായമായി റദ്ദാക്കിയതിനെ തുടർന്നുണ്ടായ തടസ്സം പരിഹരിക്കാൻ അടിയന്തര നടപടി അഭ്യർത്ഥിക്കാനുവേണ്ടിയാണ് ഈ കത്ത് എഴുതുന്നത്.

എയർ ഇന്ത്യയുടെ മാപ്പർഹിക്കാത്ത തീരുമാനത്തിൻ്റെ ഫലമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണ്ടെത്തൽ ഭയാനകമാണ്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഭൂരിഭാഗം യാത്രക്കാരും തീരുമാനത്തെക്കുറിച്ച് അറിഞ്ഞത്. മിഡിൽ ഈസ്റ്റിലേക്ക് പോകുന്ന നിരവധി ആളുകൾക്ക് കൃത്യസമയത്ത് മടങ്ങാൻ കഴിയാത്തതിനാൽ അവരുടെ തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ടുപോയ യാത്രക്കാർക്ക് ഭക്ഷണമോ താമസസൗകര്യമോ നൽകാനുള്ള മര്യാദ പോലും എയർ ഇന്ത്യ നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ.

ഈ അടിയന്തര സാഹചര്യത്തിൽ, കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌സിൻ്റെ ഒന്നിലധികം അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നുള്ള തടസ്സം പരിഹരിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധം നടക്കുന്നത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം. വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്കറ്റ്, അബുദബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ ബഹ്റൈൻ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കലിൽ ഇടപെടൽ വേണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
'ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്'; എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ പിന്തുണച്ച് റീജിയണൽ ലേബർ കമ്മീഷണർ

യാത്രക്കാരിൽ പലരും വിദേശരാജ്യങ്ങൾ എത്രയും വേ​ഗത്തിൽ എത്തേണ്ടവരായിരുന്നു. ഇന്നും നാളെയുമായി ജോലി പ്രവേശിക്കേണ്ടവരും വിസാ കാലവധി കഴിയാറായി നിൽക്കുന്നവരും വലിയ പ്രതിസന്ധിയായിരുന്നു നേരിട്ടത്. ഏഴ് ദിവസത്തിനകം യാത്ര ക്രമീകരിക്കാമെന്നും അടച്ചപണം റീഫണ്ട് ചെയ്യാണെന്നുമാണ് ജീവനക്കാർ പറയുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കലിൽ ഇടപെടൽ വേണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
'സമരം നിയമവിരുദ്ധം', ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ; വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം

ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത് 70 ലേറെ സർവീസുകളാണ്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. യാത്രക്കാർക്ക് നേരിട്ട് അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. കഴിഞ്ഞ രാത്രി മുതൽ ക്രൂ അംഗങ്ങൾ സിക്ക് ലീവ് എടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയിലായ യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com