29 വയസിനിടെ മൂന്ന് കൊലപാതകങ്ങള്; നാടു കടത്തി പത്താം ദിവസം മണികണ്ഠന്റെ അടുത്ത കൊല

നിരവധി കേസുകളിലെ പ്രതിയായ ഇയാളെ പത്തുദിവസം മുമ്പാണ് കാപ്പചുമത്തി നാടുകടത്തിയത്

dot image

തൃശ്ശൂര്: രണ്ട് കൊലക്കുറ്റം അടക്കം ഒമ്പത് കേസുകള് നിലനില്ക്കെ പത്തുദിവസം മുമ്പാണ് കോടന്നൂര് കൊടപ്പുള്ളി വീട്ടില് മണികണ്ഠനെ കാപ്പചുമത്തി പൊലീസ് നാടുകടത്തിയത്. എന്നിട്ടും മണികണ്ഠന് നാട്ടില്തന്നെ വീണ്ടുമൊരു കൊല നടത്തി അറസ്റ്റിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കോടന്നൂരില് വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവിനെ മണികണ്ഠനും സംഘവും ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മണികണ്ഠന്, അനുജന് പ്രണവ്, സുഹൃത്ത് ആഷിക്ക് എന്നിവര് ചേര്ന്ന് മനുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

അഞ്ചുവര്ഷം മുമ്പ് മാപ്രാണത്തു നടന്ന കൊലക്കേസിലെ പ്രതിയാണ് മണികണ്ഠന്. തുടര്ന്ന് രണ്ടുവര്ഷം മുമ്പ് ആനപ്പാപ്പാനായിരുന്നപ്പോള് മൂന്നാറില് മറ്റൊരു ആനപ്പാപ്പാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായി. കൂടാതെ ആറ് അടിപിടിക്കേസിലും ഒരു കഞ്ചാവ് കേസിലും പ്രതി. 2022 നവംബര് 26ന് മൂന്നാര് -മാട്ടുപ്പെട്ടി റോഡിലെ ആനസവാരി കേന്ദ്രത്തില് പാപ്പാനായി ജോലി ചെയ്യുന്നതിനിടെയാണ് സഹപ്രവര്ത്തകനായ പാപ്പാനെ കുത്തിക്കൊന്നത്. തൃശ്ശൂര് പെരുവിള വടയിരി വീട്ടില് വിമല് (32) ആണ് കൊല്ലപ്പെട്ടത്. ആനയെ തളയ്ക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്ക്കത്തിനൊടുവില് കഴുത്തിന് കുത്തേറ്റ വിമല് ആശുപത്രിയില് എത്തും മുമ്പേ മരിച്ചിരുന്നു.

യുവതിയെ പീഡിപ്പിച്ചെന്ന കേസില് തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര് അറസ്റ്റില്

മാപ്രാണം വര്ണ തിയേറ്ററില് ജോലി ചെയ്യുമ്പോള് പാര്ക്കിങ്ങിന്റെ പേരിലുള്ള തര്ക്കത്തെത്തുടര്ന്ന് 2019 സെപ്റ്റംബര് 14ന് വാലത്ത് വീട്ടില് രാജന് ആണ് കൊല്ലപ്പെട്ടത്. തിയേറ്റര് നടത്തിപ്പുകാരന്റെ നേതൃത്വത്തില് മദ്യപിച്ച് ലക്കുകെട്ട് മാരകായുധങ്ങളുമായി രാത്രി രാജന്റെ വീട്ടില് ചെന്ന് ബഹളമുണ്ടാക്കുകയും രാജനെയും മകന് വിനുവിനെയും തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സംഭവത്തില് രാജന് കൊല്ലപ്പെട്ടു.

dot image
To advertise here,contact us
dot image