ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഇളക്കിമാറ്റി,റോഡില്‍ ബൈക്ക് റേസ്,നാട്ടുകാർക്ക് നേരെ അസഭ്യവര്‍ഷം; പരാതി

ചോദ്യം ചെയ്യാനെത്തിയവരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്
ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഇളക്കിമാറ്റി,റോഡില്‍ ബൈക്ക് റേസ്,നാട്ടുകാർക്ക് നേരെ അസഭ്യവര്‍ഷം; പരാതി

തിരുവനന്തപുരം: രാത്രിയില്‍ വൈദ്യുതി തടസപ്പെടുത്തിയ ശേഷം റോഡില്‍ ബൈക്കുകളുടെ മത്സരയോട്ടം നടത്തിയവര്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍. പാറശ്ശാല പരശുവയ്ക്കലിന് സമീപം നെടിയാംകോട്ടിലാണ് സംഭവം. കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഇളക്കി മാറ്റിയാണ് സംഘം വൈദ്യുതി തടസപ്പെടുത്തിയത്. ചോദ്യം ചെയ്യാനെത്തിയവരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഇളക്കി മാറ്റിയ ശേഷം രണ്ട് യുവാക്കള്‍ റോഡില്‍ മത്സരയോട്ടം നടത്തുകയായിരുന്നു. ബൈക്കുകളുടെ ശബ്ദം കേട്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെ അസഭ്യം പറയുകയും ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ യുവാക്കളെ കണ്ടെത്താനായില്ല. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. മദ്യലഹരിയില്‍ സ്ഥിരമായി പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്ന സംഘത്തിലെ അംഗങ്ങളാണ് യുവാക്കളെന്ന് നാട്ടുകാര്‍ പറയുന്നു. കെഎസ്ഇബിക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com