ആശുപത്രിയിലെ എസി മോഷ്ടിച്ചു; പ്രതി പിടിയില്

എസി മോഷണം പോയതോടെ ആശുപത്രിയിലെ ശസ്ത്രക്രിയകള് അടക്കം മുങ്ങിയിരുന്നു.

dot image

ആലപ്പുഴ: ഇഎസ്ഐ ആശുപത്രിയില് നിന്ന് എസി മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ റെയില്വേ സ്റ്റേഷന് സമീപമുള്ള ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം നടന്നത്. പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആന്ഡ്രൂസ്(25) ആണ് പിടിയിലായത്.

രണ്ട് എസികളുടെ ഔട്ട്ഡോര് യൂണിറ്റുകളും മൂന്ന് എസികളുടെ ഔട്ട് ഡോര് യൂണിറ്റിലെ ചെമ്പ് കോയിലുമാണ് മോഷണം പോയത്. ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.

എസി മോഷണം പോയതോടെ ആശുപത്രിയിലെ ശസ്ത്രക്രിയകള് അടക്കം മുങ്ങിയിരുന്നു. ഇത് രോഗികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധത്തിനും ഇടയാക്കി. തുടര്ന്ന് സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും സമാന കുറ്റകൃത്യങ്ങള് ചെയ്തവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

dot image
To advertise here,contact us
dot image