കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ വി നാരായണൻ അന്തരിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

dot image

കണ്ണൂർ: മുതിർന്ന സിപിഐഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഒ വി നാരായണൻ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒ വി നാരായണന്റെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളജിൽനിന്നും മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സിപിഎം മാടായി ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിക്കും. എരിപുരം എകെജി മന്ദിരത്തിലും തുടർന്ന് സിപിഎം ഏഴോം ലോക്കൽ കമ്മിറ്റി ഓഫിസിലും പൊതുദർശനം ഉണ്ടായിരിക്കും. 3.30 ന് ഏഴോം പൊതുശ്മശാനത്തിൽ സംസ്കരിക്കും.

സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കർഷക സംഘം ജില്ലാ പ്രസിഡൻ്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ക്ലേ ആൻഡ് സിറാമിക് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image