സുപ്രഭാതത്തിന്റെ പ്രചാരകരായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

നേരത്തെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ച സമസ്ത നേതാവാണ് ഉമര്‍ ഫൈസി.
സുപ്രഭാതത്തിന്റെ പ്രചാരകരായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖ പത്രത്തിന്റെ പ്രചാരകരായി മലപ്പുറത്തെയും പൊന്നാനിയിലെയും ഇടത് സ്ഥാനാര്‍ഥികള്‍. വി വസീഫും കെ എസ് ഹംസയുമാണ് സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്റെ ക്യാമ്പയിന്റെ ഭാഗമായി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.

അതിനിടെ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എംവി ജയരാജന്‍ സമസ്ത നേതാവുമായ ഉമര്‍ ഫൈസി മുക്കവുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ച സമസ്ത നേതാവാണ് ഉമര്‍ ഫൈസി.

പൊതുവേ ലീഗ് അനുകൂല സമീപനം സ്വീകരിച്ചു വരുന്ന സമസ്തയിലെ ഒരു വിഭാഗം ഇക്കുറി എല്‍ഡിഎഫ് അനുകൂല സമീപനം സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആ അനുകൂല സമീപനം തിരഞ്ഞെടുപ്പിന് ശേഷവും ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഐഎം നടത്തുന്നതെന്നാണ് ഇപ്പോഴത്തെ നേതാക്കളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com